തിരുവനന്തപുരം: അകാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ പൂര്‍ത്തിയാക്കി സംഗീത സംവിധായകന്‍ ബിജിബാല്‍. ‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന ചിത്രത്തിലെ ‘യാത്രയില്‍ താനെയായ്..’ എന്നാരംഭിക്കുന്ന ഗാനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ബാലഭാസ്‌കറിന്റെ 42-ാം ജന്മദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. ഷിബി മനിയേരിയായിരുന്നു ഗാനം ആലപിച്ചത്. ഈ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ബാലഭാസ്‌കർ മരിച്ചത്. നവാഗതനായ അക്ഷയ് വര്‍മ സംവിധാനം ചെയ്യുന്ന ‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന ചിത്രത്തില്‍ ബാലഭാസ്‌കര്‍ അഭിനയിച്ചിട്ടുമുണ്ട്.
Post Your Comments