COVID 19Latest NewsNewsInternational

റഷ്യയുടെ കോവിഡ് ഇന്ത്യയിലേക്ക് വാക്‌സിൻ എത്തുമോ? കടമ്പകൾ ഇവയൊക്കെ

റഷ്യയുടെ കോവിഡ് വാക്‌സിൻ വിപണിയിലേക്ക് എത്തുകയാണ്. റെക്കോര്‍ഡ് സമയ വേഗതയിലാണ് മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റഷ്യന്‍ വാക്‌സിന് നിയമപരമായ അനുമതികള്‍ ലഭിച്ചത്. മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച്‌ രണ്ട് മാസത്തിനുള്ളിൽ തന്നെ മറ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇത് സുരക്ഷാ, കാര്യക്ഷമതാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. റഷ്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ റഷ്യന്‍ വാക്‌സിന്‍ ലഭിക്കുന്നതിന് ഇനിയും സമയം എടുക്കും. മറ്റു രാജ്യങ്ങളില്‍ നിന്നും ഒരു ബില്ല്യണ്‍ ഡോസുകള്‍ക്കുള്ള അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം വര്‍ഷം 500 മില്ല്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുകളും ലഭിച്ചിട്ടുണ്ട്. അതേസമയം ഏതൊക്കെ രാജ്യങ്ങളാണ് റഷ്യന്‍ വാക്‌സിന്‍ വാങ്ങുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

Read also: സ്വാതന്ത്ര്യ ദിനം 2020 ; രണ്ട് വര്‍ഷം പ്രളയം കൊണ്ടു പോയപ്പോള്‍ മൂന്നാം വര്‍ഷം പ്രളയവും കോവിഡും

ഇന്ത്യയിൽ വാക്‌സിൻ എത്തുമോയെന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുകയാണ്. ഇന്ത്യയില്‍ റഷ്യന്‍ വാക്‌സിന്‍ ലഭ്യമാകാന്‍ രണ്ട് വഴികളാണ് ഉള്ളത്. ഇന്ത്യന്‍ ജനതയില്‍ മനുഷ്യരിലെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ റഷ്യയോട് കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (സി ഡി എസ് സി ഒ) ആവശ്യപ്പെടണം. ഇന്ത്യയ്ക്ക് പുറത്ത് വികസിപ്പിക്കുന്ന എല്ലാ വാക്‌സിനുകളും രാജ്യത്ത് ഈ ഘട്ടം കടക്കണം. നിലവിലെ അടിയന്തര ഘട്ടം പരിഗണിച്ച്‌ അവസാന ഘട്ട പരീക്ഷണം ഇല്ലാതെ വാക്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കാനുള്ള അധികാരം സി ഡി എസ് സി ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. റഷ്യയില്‍ നടത്തിയ മനുഷ്യരിലെ പരീക്ഷണങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ച്‌ സുരക്ഷയും കാര്യക്ഷമതയും തൃപ്തിയാണെങ്കില്‍ ഓര്‍ഗനൈസേഷന് അടിയന്തര സാഹചര്യം പരിഗണിച്ച്‌ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button