KeralaLatest NewsNews

ട്രംപ് ചെയ്യുന്നതും മോദി ചെയ്യുന്നതും പിണറായി ചെയ്യുന്നതും ഒന്നുതന്നെ: മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് കേന്ദ്രമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അടുത്ത ബന്ധമുണ്ട്, എന്നാല്‍ ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ആരോഗ്യപരമായ സംവാദത്തെ പറ്റി പറയുന്ന മുഖ്യമന്ത്രി നടത്തുന്നത് ആരോഗ്യപരമായ സംവാദമാണോ?. വാഷിങ്ടണില്‍ ട്രംപ് ചെയ്യുന്നതും ന്യൂഡല്‍ഹിയില്‍ മോദി ചെയ്യുന്നതും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നും തന്നെയാണ്. മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read also: റഷ്യയുടെ കോവിഡ് ഇന്ത്യയിലേക്ക് വാക്‌സിൻ എത്തുമോ? കടമ്പകൾ ഇവയൊക്കെ

കോവിഡ് പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമായി മാറി. കോവിഡ് എന്നാല്‍ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. ഓടി തീര്‍ന്നപ്പോള്‍ ജയിച്ചേ എന്ന് ആര്‍ത്തു വിളിച്ചു.എന്നാൽ അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. രാഷ്ട്രീയമായി എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ഈ ആരോപണങ്ങള്‍ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയവരാണ് മാധ്യമങ്ങള്‍. പുകഴ്ത്തുമ്പോള്‍ പരവതാനി വിരിക്കുകയും വിമര്‍ശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്നത് ജനാധിപത്യമര്യാദയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button