നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഈ മാസം 24 നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ധനബില്‍ പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ധനബില്ല് പാസാക്കാന്‍ നിയമസഭ സമ്മേളനം തീരുമാനിച്ചിരുന്നെങ്കിലും തിരുവനന്തപുരത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും ഈ ദിവസം നടക്കും. എംപി വീരേന്ദ്രകുമാരിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ജെഡിയിലെ എംവി ശ്രേയാംസ്‌കുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Post Your Comments