CricketLatest NewsIndiaNewsInternationalSports

ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ ഇല്ല

താരങ്ങള്‍ക്ക് നല്‍കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് കുടുംബത്തിനുമുള്ളത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 19 നാണു മത്സരം ആരംഭിക്കുന്നത്. എന്നാല്‍, നേരത്തെ ബിസിസിഐ പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറില്‍ പ്രകാരം കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നുണ്ട്.

താരങ്ങള്‍ക്ക് നല്‍കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് കുടുംബത്തിനുമുള്ളത്. ഇതെല്ലാം കൃത്യമായി പാലിക്കാന്‍ തയ്യാറാകണം. കോവിഡ് പരിശോധനയ്ക്ക് പല തവണ വിധേയമാകണം. കൂടാതെ സാമൂഹിക അകലം പാലിക്കണം, മറ്റ് താരങ്ങളുടെ കുടുംബവുമായി ഇടപഴകാന്‍ പാടില്ല, കൈകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നതെല്ലാം മാനദണ്ഡങ്ങളില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button