ദുബായ് • ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു സംഘം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 41 കാരനായ രാഹുൽ സാംഗോള്‍ ജൂലൈയിലാണ് സീരീസ് 336 ലേ തന്റെ ഭാഗ്യ ടിക്കറ്റ് നമ്പർ 0226 ഓൺലൈനിൽ വാങ്ങിയത്. ടിക്കറ്റ് നിരക്ക് നേപ്പാളിയും ഒമ്പത് ഇന്ത്യൻ സുഹൃത്തുക്കളുമായി വിഭജിച്ചു.
രാഹുൽ സുഹൃത്തുക്കളോടൊപ്പം രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്നു. ഓരോ തവണയും ഒരോരുത്തരുടെ പേരാകും ടിക്കറ്റില്‍ നല്‍കുക.
ഒരു കുട്ടിയുടെ പിതാവും അഞ്ച് വർഷമായി ദുബായിൽ താമസിക്കുന്ന ജെബൽ അലി ഫ്രീസോണിൽ (ജാഫ്‌സ) ജോലി ചെയ്യുന്ന രാഹുലിന് ഈ വാർത്ത കേട്ടപ്പോൾ ആവേശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. “കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ പങ്കെടുക്കുന്നു. ഒടുവിൽ ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നുള്ള കോൾ ലഭിച്ചതും ഞങ്ങൾ ഒരു മില്യൺ ഡോളർ നേടി എന്നതും അവിശ്വസനീയമാണ് . ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി. ” – രാഹുല്‍ സാംഗോള്‍ പറഞ്ഞു.
“തീർച്ചയായും ഈ പണം ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ സഹായിക്കും, വായ്പകൾ അടയ്ക്കാനും ഞങ്ങളെ മാത്രം ആശ്രയിക്കുന്ന കുടുംബത്തെ പിന്തുണയ്ക്കാനും സഹായിക്കും” സാംഗോള്‍ കൂട്ടിച്ചേർത്തു.
1999 ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം ഒരു മില്യൺ ഡോളർ നേടിയ 166-ാമത് ഇന്ത്യൻ പൗരനാണ് നാഗ്പൂർ സ്വദേശിയായ രാഹുല്‍ സാംഗോള്‍ . ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യൻ പൗരന്മാരാണ്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് ശേഷം മറ്റ് രണ്ട് വിജയികളെ ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ പ്രഖ്യാപിച്ചു.
യു.എ.ഇയിലുള്ള ബ്രിട്ടീഷ് പൗരനായ ആൻഡ്രൂ വാട്ട് ബെന്റ്ലി ബെന്റായിഗ വി 8 (ബെലുഗ) നേടി, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീലങ്കൻ പൗരനായ ഹുസ്‌നി അഫ്രാർ ഒരു ഏപ്രിലിയ ടുനോ ആർആറിന്റെ പുതിയ ഉടമയായി.
Post Your Comments