അബുദാബി•അടുത്തിടെ അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ച ഒരു യാത്രക്കാരന് ഒരു മില്യൺ ദിർഹം (1.94 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അഫ്സല്‍ ചെമ്പനാണ് വിജയി.
‘ഫീൽ ഗുഡ്, ഫ്ലൈ എയുഎച്ച്’ എന്ന കാമ്പെയ്ൻ അവസാനിച്ചതോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്..
2019 ജൂൺ മുതൽ ഓഗസ്റ്റ് വരെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം (എയുഎച്ച്) വഴി യാത്ര ചെയ്ത യാത്രക്കാരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചത്.
2019 സെപ്റ്റംബർ 30 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അബുദാബി വിമാനത്താവളങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംസണിൽ നിന്ന് ചെമ്പന്‍ ചെക്ക് ഏറ്റുവാങ്ങി.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളം സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്തപ്പോൾ, ഇത്ര വലിയ സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചെമ്പന്‍ പറഞ്ഞു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്റെ ജീവിതം ഇതുപോലെ മാറുമെന്ന് പ്രതീക്ഷിച്ചില്ല. നന്ദി പറയുന്നുവെന്നും ചെമ്പന്‍ പ്രതികരിച്ചു.
Post Your Comments