ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയസ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പാർട്ടി ട്വിറ്ററിലൂടെ ത്യാഗിയുടെ അകാലവേര്‍പാടിൽ അനുശോചിച്ചു. ‘രാജീവ് ത്യാഗിയുടെ അകാല വേര്‍പാടില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹം യഥാര്‍ഥ രാജ്യസ്‌നേഹികൂടിയായിരുന്നു. ഈയവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവും’-കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Post Your Comments