USALatest NewsNewsInternational

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തത്. പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡന്റേതാണ് പ്രഖ്യാപനം. ക​മ​ല ഹാ​രി​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ക്കാ​നാ​യ​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഒ​രു സ്ത്രീ​യെ മാ​ത്ര​മേ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യൂ​വെ​ന്ന് ബൈ​ഡ​ൻ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഏ​റെ പ​റ​ഞ്ഞു കേ​ട്ട പേ​രാ​ണ് ക​മ​ല ഹാ​രി​സി​ന്റേത്.

നി​ല​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റം​ഗ​മാ​ണ് അ​ഭി​ഭാ​ഷ​ക​യും, 55കാ​രിയുമായ ക​മ​ല. ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്. ജോ ​ബൈ​ഡ​നും മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യ്ക്കും ഉ​ൾ​പ്പെ​ടെ ഡെ​മോ​ക്രാ​റ്റി​ക് നേ​തൃ​ത്വ​ത്തി​ന് പൊ​തു​സ​മ്മ​ത​യാ​യി​രു​ന്നു ക​മ​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button