മോസ്‌കോ: കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നിർമ്മാണം വേഗത്തിലാക്കണമെന്നും എല്ലാവരിലേക്കും അതെത്തിക്കാനുമുള്ള പദ്ധതിയില്‍ എല്ലാരാജ്യങ്ങളും പങ്ക് ചേരണമെന്നും ലോകാരോഗ്യ സംഘടന. എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അനുമതി ലഭ്യമാകുന്ന വാക്‌സിന്‍ മറ്റുള്ള രാജ്യങ്ങളിലേക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
നിലവില്‍ നൂറ്റമ്പതോളം ഇടങ്ങളിലാണ് വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 23 എണ്ണം വിവിധഘട്ട പരീക്ഷണങ്ങളിലാണ്. ആറെണ്ണം മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണത്തിലുമാണ്. അതേസമയം ഏകദേശം എട്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണത്തിലും ഒരെണ്ണം ഒന്നാംഘട്ടത്തിന്റെ അവസാനത്തിലുമാണ്. ചൈനയില്‍ ഒരു വാക്‌സിന് അനുമതി ലഭിച്ചെങ്കിലും പട്ടാളക്കാര്‍ക്കിടയില്‍ മാത്രമാണ് നിലവില്‍ അത് ഉപയോഗിക്കുന്നത്.
Post Your Comments