ലക്നോ • ബി.ജെ.പി ഉത്തർപ്രദേശ് മുൻ ജില്ലാ പ്രസിഡന്റും പ്രാദേശിക നേതാവുമായ സഞ്ജയ് ഖോഖറിനെ പ്രഭാത സവാരിക്കിടെ വെടിവെച്ചു കൊലപ്പെടുത്തി. ബാഗ്പത്തിലെ സ്വന്തം കൃഷിയിടത്ത് വച്ചാണ് സഞ്ജയ് വെടിയേറ്റ് മരിച്ചത്.
രാവിലെ നടക്കാനിറങ്ങിയ ബി.ജെ.പി നേതാവിനെ മൂന്ന് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. വയലില്‍ നിന്നാണ് സഞ്ജയ് ഖോഖറുടെ മൃതദേഹം കണ്ടെടുത്തത്. യു.പിയിലെ ബാഗ്പത്തിലെ ചപ്രൗലി പ്രദേശത്താണ് സംഭവം. നിരവധി തവണ വെടിയേറ്റതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികളെ പിടികൂടാൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായല്ല അക്രമികൾ ബാഗ്പത്തിലെ ഒരു നേതാവിനെ ലക്ഷ്യമിടുന്നത്. ജൂണിൽ ബാഗ്പത്തിൽ വെടിവയ്പിൽ ബി.ജെ.പി നേതാവിന്റെ മകൻ കൊല്ലപ്പെട്ടിരുന്നു.
Post Your Comments