Latest NewsNewsIndia

മോദി സര്‍ക്കാരിനോട് മൂന്ന് നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനോട് മൂന്ന് നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സാമ്പത്തികതകര്‍ച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുമായിട്ടാണ് കേന്ദ്രത്തിന് മൂന്നു പ്രധാന നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

Read Also : യുഎസില്‍ വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ് : ട്രംപിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി

ജനങ്ങള്‍ക്ക് നല്ലൊരു തുക നേരിട്ട് പണമായി നല്‍കി അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുകയും അത് വഴി പണം ചെലവഴിക്കുന്നതിനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണമെന്നതാണ് ഒന്നാമത്തെ നിര്‍ദേശമായി അദ്ദേഹം മുന്നോട്ട് വെച്ചത്.

രണ്ടാമതായി, സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്കു മതിയായ മൂലധനം ലഭ്യമാക്കണം. മൂന്നാമത്, സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നും മന്‍മോഹന്‍ സിംഗ് നിര്‍ദേശം നല്‍കി.

കോവിഡ് മഹാമാരിക്കു മുന്‍പുതന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവലം സംഖ്യകളേക്കാളും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയില്‍ കൂടി ഇതിനേ കാണേണ്ടതുണ്ടെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button