Latest NewsKeralaNews

അത് വളരെ കൃത്യായിട്ട് അറിയണമല്ലേ: കണ്ണാടിയും മൈക്കും ഒരു ഗ്ലാസ് വെള്ളവുമായി മുഖ്യമന്ത്രിയെ അനുകരിച്ച് ആവര്‍ത്തന

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിയമസഭയിലെ പ്രസംഗം അതേപടി അവതരിപ്പിച്ച്‌ കൈയടി നേടിയ മിടുക്കിയാണ് ആവര്‍ത്തന. അത് വൈറലാകുകയും ടീച്ചര്‍ തന്നെ ആവര്‍ത്തനയെ വിളിച്ച്‌ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഒരു മിനിറ്റും 21 സെക്കന്‍ഡും നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഉള്‍പ്പെടുത്തിയത്. അയോധ്യയില്‍ ശിലാഫലകം പാകിയ പശ്ചാത്തലത്തില്‍ അതിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കുന്ന മറുപടിയാണ് ആവർത്തന അനുകരിക്കുന്നത്.

Read also: ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതമുണ്ടാക്കും: ഇഐഎ വിജ്ഞാപനത്തില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button