KeralaLatest NewsNews

ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതമുണ്ടാക്കും: ഇഐഎ വിജ്ഞാപനത്തില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇഐഎ വിജ്ഞാപനത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്തിമ തീരുമാനമെടുക്കുംമുന്‍പ് കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചവേണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കാത്തത് കുറ്റകരമായ അനാസ്ഥയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

Read also: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നൽകേണ്ടിവരും

അതേസമയം ഇഐഎ കരട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമേദിക്ക് കത്തയച്ചിരുന്നു. പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമനത്തിന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്നും പദ്ധതികള്‍ വരുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button