നോയ്‌ഡ : അത്യാവശ്യ സേവനത്തിനുള്ള നമ്പറിൽ വിളിച്ച് പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയു യുവാവ് അറസ്റ്റിൽ. ഹപിയാന സ്വദേശിയായ ഹർഭജൻ സിംഗ് (33)ആണ് നോയിഡ പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇയാൾ പിടിയിലായത്.
ഹർഭജൻ സിംഗ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നതായി പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ചാണ് ഇയാൾ 100ൽ വിളിച്ച് ഭീഷണി മുഴക്കിയത്. ഫോണ് നമ്പർ ട്രെയ്‌സ് ചെയ്താണ് ഹർഭജൻ സിംഗിനെ പിടികൂടിയത്. അവശ്യ സർവീസ് നമ്പർ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ലഹരി ഉപയോഗത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments