Latest NewsIndiaNewsInternational

മ​ഹീ​ന്ദ രാ​ജ​പ​ക്​​സ ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു

ശ്രീ​ല​ങ്ക പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടിനേ​താ​വായാ​യ 74കാ​ര​ന്‍ മ​ഹീ​ന്ദ നാ​ലാം ത​വ​ണ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റു​ന്ന​ത്.

ശ്രീ​ല​ങ്ക​യു​ടെ 13ാമ​ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ മ​ഹീ​ന്ദ രാ​ജ​പ​ക്​​സ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. കെ​ല​നി​യ​യി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള രാ​ജ​മ​ഹ വി​ഹാ​ര​യ ബു​ദ്ധ​ക്ഷേ​ത്ര​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​ത​ര​ക്കാ​യി​രു​ന്നു ച​ട​ങ്ങ്. ഇ​ള​യ സ​ഹോ​ദ​ര​നും ശ്രീ​ല​ങ്ക​ന്‍​ പ്ര​സി​ഡ​ന്‍​റു​മാ​യ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

ശ്രീ​ല​ങ്ക പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടിനേ​താ​വായാ​യ 74കാ​ര​ന്‍ മ​ഹീ​ന്ദ നാ​ലാം ത​വ​ണ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റു​ന്ന​ത്. പാ​ര്‍​ല​മെന്‍റ​റി രാ​ഷ്​​ട്രീ​യ​ത്തി​ല്‍ 50 വ​ര്‍​ഷം തി​ക​ച്ച​തി​െന്‍റ വാ​ര്‍​ഷി​കം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു. 1970ല്‍ 24ാം ​വ​യ​സ്സി​ലാ​ണ്​ ആ​ദ്യ​മാ​യി ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെന്‍റം​ഗ​മാ​കു​ന്ന​ത്.

രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ 50 വര്‍ഷമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ്. തമിഴ് പുലികളെ നിഷ്കരുണം അടിച്ചമര്‍ത്തിയ മഹിന്ദ 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അധികാരം തിരിച്ചുപിടിച്ച്‌ ലങ്കന്‍ രാഷ്ട്രീയത്തില്‍ രാജപക്സെ കുടുംബത്തിന്റെ ആധിപത്യം പൂര്‍ണമാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button