Latest NewsNewsInternational

സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

സുമാത്ര: സിനാബംഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ സുമാത്രയിലുളള അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. 5000 മീറ്റര്‍ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയര്‍ന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷന്‍ സെന്റര്‍ അറിയിച്ചു.

Read Also : തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് : ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനം

അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിപര്‍വ്വതത്തിന് 5 കിലോ മീറ്റര്‍ സമീപത്തേക്ക് പോകരുതെന്നും ലാവ ഒഴുക്കിനെ സൂക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. വര്‍ഷങ്ങളായി അപകടസാധ്യതയുളള സുമാത്രയിലെ അഗ്‌നിപര്‍വ്വതമാണ് സിനാബംഗ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മൂവായിരത്തോളം ആളുകള്‍ അഗ്‌നിപര്‍വ്വത സ്ഫോടനം ഭയന്ന് ഈ പ്രദേശത്ത് നിന്ന് താമസം മാറി പോയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button