ദില്ലി : പട്രോളിംഗ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറി ദില്ലി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ദില്ലിയിലെ കോളേജിന് സമീപമാണ് സംഭവം. സിംഗപ്പൂരില്‍ ബിരുദ പഠനം നടത്തുന്ന പ്രതിയായ ഡ്രൈവര്‍ അറസ്റ്റിലായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഹോണ്ട സിറ്റി പ്രഖാര്‍ പട്രോളിംഗ് വാഹനത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി ഖല്‍സ കോളേജിന് സമീപം പെട്രോളിംഗിന് നിര്‍ത്തി ഇട്ടിരുന്ന വാഹനത്തിലേക്കാണ് മദ്യപിച്ച് വാഹനമോടിച്ച യുവാവിന്റെ കാര്‍ ഇടിച്ചുകയറിയത്. കൂട്ടിയിടിയുടെ ആഘാതം പോലീസ് വാഹനം 10-15 അടി ഉയരത്തില്‍ വായുവില്‍ ഉയര്‍ന്ന് നിലത്തു വീഴുകയും തകരുകയും ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് നോര്‍ത്ത് ഡെല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു.
ദില്ലി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വസീര്‍ സിംഗ് പോലീസ് കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യാത്രക്കാരന്റെ ഭാഗത്ത് ഇടിച്ചുകയറിയ ഡ്രൈവര്‍ അമിത് മംഗള്‍ വാഹനത്തില്‍ നിന്നിറങ്ങി 50 കാരനായ പോലീസുദ്യോഗസ്ഥനെ വഴിയാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. എയിംസ് ട്രോമ സെന്ററില്‍ വെച്ചാണ് സിംഗ് മരിച്ചത് സ്ഥിരീകരിച്ചത്.
അപകടത്തിന് കാരണമായ ആളെ പോലീസ് കണ്ടെത്തി. ഇയാളുടെ പേര് തുഷാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. തുഷാറിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
Post Your Comments