ചൈനയുമായുള്ള അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യ വര്‍ധിപ്പിച്ച് നാവികസേന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ നാവിക സേനയുടെ സാന്നിധ്യവും നിരീക്ഷണവും മുന്‍കാലങ്ങളെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ചു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യന്‍നാവികസേന നാല് രാജ്യങ്ങളുമായി സംയുക്ത നാവികാഭ്യാസം നടത്തുകയും ചെയ്തു.
കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി വടക്കേയറ്റത്ത് ലഡാക്കില്‍ നാവികസേനയുടെ പി81 നിരീക്ഷണ വിമാനങ്ങളുണ്ട്. തെക്ക് ഏഴായിരം കിലോമീറ്റര്‍ അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍ മുതല്‍ പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍ വരെയുള്ള 8000 കിലോമീറ്റര്‍ പ്രദേശത്തും ഇന്ത്യന്‍ നാവികസേന നിരീക്ഷണം ശക്തമാക്കിയിരിക്കുന്നു.
ചൈനയുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമേഖലകളില്‍ ഇന്ത്യന്‍ നാവിക സേന യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലും മലാക്കന്‍ കടലിടുക്കിലും ഏദന്‍ കടലിടുക്കിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ആന്തമാന്‍ കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്.
Post Your Comments