പശ്ചിമബംഗാൾ : ലോക്ഡൗണിൽ ബംഗ്ലാദേശില്‍ കുടങ്ങി പോയ 2,680 ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് മുതല്‍ ബംഗ്ലാദേശില്‍ കുടുങ്ങിക്കിടക്കുന്ന ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്ത ആവശ്യപ്പെട്ടിരുന്നു
ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പെട്രാപോള്‍-ബെനാപോള്‍ ചെക്ക്പോസ്റ്റ് വഴി 2,399 പേര്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വിക്രം ദൊരൈസ്വാമി ചീഫ് സെക്രട്ടറി രാജിവ സിന്‍ഹയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചു.
ബംഗ്ലാദേശില്‍ കുടുങ്ങിയ ആളുകള്‍ കടുത്ത ദുരിതത്തിലാണെന്നും സ്‌കൂള്‍ വരാന്തയിലോ പൊതുപാര്‍ക്കുകളിലോ അഭയം തേടിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. ബന്ധുക്കളെ കാണാനായി അയല്‍രാജ്യത്ത് പോയ തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രത്തിന്റെ അഭ്യര്‍ഥന പരിഗണിക്കുകയാണെന്നും ട്രെയിനില്‍ കയറുന്നതിന് മുമ്പ് കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യ പരിശോധന നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ബംഗാള്‍ പ്രതികരിച്ചു.
Post Your Comments