കാഠ്മണ്ഡു : ഇന്ത്യ നേപ്പാൾ സൈന്യത്തിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്‍റിലേറ്ററുകൾ കൈമാറി. ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ പൂർണചന്ദ്ര നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രക്കാണ് വെന്‍റിലേറ്ററുകൾ കൈമാറിയത്. 28 മില്യൺ രൂപ വിലമതിക്കുന്നവയാണിത്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചവയാണിവ. ഏത് സാഹചര്യത്തിലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. സൂക്ഷമ രോഗാണുക്കളെ വരെ ചെറുക്കാൻ ശേഷിയുള്ളതാണ് ഈ വെന്‍റിലേറ്ററുകൾ.
നേപ്പാൾ സൈന്യത്തെ പലഘട്ടങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ ഇത്തരം സഹായങ്ങളുടെ തുടച്ചയാണ് ഇപ്പോഴത്തെ സഹായവും എന്നാണ് അധികൃതർ പറയുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങൾക്കിടയിലെയും സഹകരണം മെച്ചപ്പെടുത്താനാവും’- എംബസി പറഞ്ഞു. കോവിഡിനെ ലോകത്തുനിന്ന് തുരത്താൻ ഇന്ത്യയുടെ പരമാവധി സഹായം നേപ്പാളിനുണ്ടാവുമെന്നും അംബാസഡർ വ്യക്തമാക്കി.
നിലവിൽ നേപ്പാളിൽ 22,592 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപോർട്ട് ചെയ്തത്. 73 ആളുകളാണ് മരിച്ചത്.
Post Your Comments