ഹൈദരാബാദ്: കോവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ആന്ധ്രാപ്രദേശിലെ വിജയ്വാഡയിൽ കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു. നിരവധി പേർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 40 രോഗികളും പത്ത് ആരോഗ്യപ്രവർത്തകരും ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡി അന്വേഷണവും, 50 ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. അതോടപ്പം പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ജഗൻ മോഹൻ റെഡിയെ ഫോണിൽ വിളിച്ച് നിലവിലെ സാഹചര്യം ചർച്ച ചെയ്തുവെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു
Post Your Comments