ഇസ്‌ലാമാബാദ് : ഇന്ത്യയുമായി പിരിഞ്ഞതു മുതലുള്ള പിഴവുകള്‍ പാക്കിസ്ഥാന്‍ ഇന്നും ആവര്‍ത്തിക്കുന്നു . പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്‍ . ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചാണ് മുന്‍ താരം ഷോയബ് അക്തര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യയുമായുള്ള വിഭജനകാലം മുതലുള്ള പിഴവുകള്‍ ഇന്നും ആവര്‍ത്തിച്ചാണ് പാക്കിസ്ഥാന്‍ തോല്‍വി ചോദിച്ചുവാങ്ങിയതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദപരമായ സമീപനമാണ് തോല്‍വിക്ക് കാരണം. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളും മികച്ച കൂട്ടുകെട്ടുകളുടെ അഭാവവും തിരിച്ചടിച്ചെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
‘പാക്കിസ്ഥാന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ അവസരത്തിനൊത്ത് ഉയരാനായില്ല. മികച്ച താരമാണെന്ന് തെളിയിക്കാനും പേരെടുക്കാനും നല്ലൊരു അവസരമായിരുന്നു ഇത്. 107 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എത്ര വലിയ താരമായിട്ടും കാര്യമില്ല. ഷാന്‍ മസൂദിനെ നിര്‍ഭാഗ്യം പിടികൂടിയെന്ന് പറയാം. എങ്കില്‍ക്കൂടി അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കി. ആസാദ് ഷഫീഖ് റണ്ണൗട്ടായത് അദ്ദേഹത്തിന്റെ മാത്രം പിഴവാണ്. ബാബര്‍ അസമിനെപ്പോലെ പേരുള്ള ഒരു താരത്തില്‍നിന്ന് ഈ പ്രകടനം പോരെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ നല്ല കളിക്കാരനായിരിക്കാം. പക്ഷേ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു’ – അക്തര്‍ പറഞ്ഞു.
Post Your Comments