Latest NewsKeralaNews

രാജ്യം കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ … കേന്ദ്രതീരുമാനത്തിനെതിരെ ജനങ്ങള്‍ സംഘടിയ്ക്കണം

തിരുവനന്തപുരം: രാജ്യം കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ എല്ലാ മേഖലകളും കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിട്ടു കൊടുത്ത് കോര്‍പ്പറേറ്റ്വല്‍കരണം ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ സംഘടിയ്ക്കണം. ധാതുസമ്ബത്തുകള്‍ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളും റെയില്‍വേയും എല്ലാം സ്വകാര്യമേഖലയെ ഏല്‍പിക്കുകയെന്ന നയത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വിമര്‍ശിച്ചു.

read also : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പ്രസ് സെക്രട്ടറി പി.എം.മനോജ് : ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിനു.വി.ജോണ്‍

ശക്തമായ കോര്‍പ്പറേറ്റ്വല്‍കരണത്തിന്റെ ഭാഗമായി വളരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ്) സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കില്‍, രാജ്യത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരുമെന്നും കോടിയേരി ആരോപിച്ചു.

കൂടാതെ, ആദിവാസി മേഖലകളില്‍ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍, ആദിവാസി ജനസമൂഹം അധിവസിക്കുന്ന എസ്.ടി. പഞ്ചായത്തുകളുടെ അനുമതി വാങ്ങണം എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. വനമേഖലയില്‍ ഉള്‍പ്പെടെ ഏതു സംരംഭവും ആരംഭിക്കുമ്‌ബോള്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ് വലിയതോതില്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button