Latest NewsKeralaCinemaUSANewsIndiaEntertainmentInternational

ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

പ്രണയത്തിന്‍റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരു സ്ത്രീയുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന ‘അരൂപി’ ഹ്രസ്വചിത്രം യുട്യൂബില്‍ ശ്രദ്ധ നേടി മുന്നേറുമ്പോഴാണ്‌ അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.

ഇൻഡോ അമേരിക്കൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് വേൾഡ് സിനിമ എന്ന ചലച്ചിത്ര മേളയിൽ അരൂപി ഓൺ-ലൈൻ ആയി റിലീസ് ചെയ്യും.അമേരിക്കൻ പ്ലാറ്റ്ഫോമായ ആമസോൺ ഫയർ ടി.വി വഴിയാണ് സിനിമയുടെ സംപ്രക്ഷണം.2020 നവംബർ 17 മുതൽ 27 വരെ ചിത്രം പ്രദർശിപ്പിക്കും.മുന്നൂറോളം ലോക സിനിമകൾക്കൊപ്പം ആണ് അരൂപിയും ഫെസ്റ്റിവലിൽ മത്സരിക്കുക.ജൂറി തന്നെ 24 സെക്ഷനുകളിലാണ് 300 സിനിമകളെ തരംതിരിക്കുക.ഡിസംബർ 27 നു വിജയികളെ പ്രഖ്യാപിക്കും. ജൂറി തിരഞ്ഞെടുക്കുന്നതും വിജയിക്കുന്നതുമായ ചിത്രങ്ങൾക്ക് രാജ്യമൊട്ടാകെയുള്ള ഓൺലൈൻ സംവിധാനം വഴി റിലീസ് ചെയ്യും.

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ആര്യകൃഷ്‍ണന്‍ ആര്‍ കെയാണ് കെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. അമ്പിളി സുനില്‍, ബാജിയോ ജോര്‍ജ്, കൃഷ്‍ണ കൃഷ്, രാഹുല്‍ വി നായര്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്ദു ശശിധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ സാകി. സംവിധായികയുടെ തന്നെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എസ് കെ ബാലചന്ദ്രനാണ്. ചിത്രം ഇറങ്ങി ഒരാഴ്ച്ച പിന്നിടുമ്പോൾ ഒരു ലക്ഷത്തോളം കാഴ്ചകളാണ് ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനൽ വഴി ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button