Latest NewsNewsInternational

87 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു ; കണക്കുകകള്‍ പറയുന്നത് ഇങ്ങനെ

കോവിഡ് പ്രതിസന്ധി മൂലം ലോക രാജ്യങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. 87 വര്‍ഷത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ തൊഴിലില്ലായ്മ പതിനെട്ട് ശതമാനം കടന്നു. ആറു ആഴ്ചയായി അണ്‍എംപ്ലോയെമെന്റ് ഇന്‍ഷുറന്‍സിനു അപേക്ഷിച്ചത് 30.3 മില്യണ്‍ ആളുകളാണ്. ഇത് സര്‍വ്വലകാല റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണ്. ജോലിചെയ്യുന്നവര്‍ക്കിടയില്‍ അഞ്ചില്‍ഒരാള്‍ക്ക് വീതംജോലി നഷ്ടമായെന്നു കണക്കുകള്‍ കാണിക്കുന്നു. തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഇത് ഏപ്രില്‍ ഇരുപത്തിയഞ്ചുവരെ ഉള്ള കണക്കാണ്.

അമേരിക്കയിലെ 1933 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. അന്ന്24.9 ശതമാനം അണ്‍എംപ്ലോയെമെന്റ് റേറ്റ് ഉണ്ടായിരുന്നെകിലും 12.8മില്യണ്‍ ആളുകള്‍ മാത്രമേ തൊഴില്‍ ഇല്ലാത്തവരായി ഉണ്ടായിരുന്നുള്ളു. കൊറോണ വൈറസ് മൂലം മാര്‍ച്ച് അവസാനത്തെ ആഴ്ചയില്‍ മാത്രം തൊഴില്‍നഷ്ടപ്പെട്ടത് 6.9 മില്ല്യണ്‍ ആളുകള്‍ക്ക് ആണ്. മെയ്മാസത്തിലും ഇതുപോലെ അണ്‍എംപ്ലോയെമെന്റ് കൂടുകയാണെങ്കില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ തൊഴിലില്ലായ്മ ആയിരിക്കുമോ എന്നാണ് ഏവരും ഭയക്കുന്നത്.

അണ്‍എംപ്ലോയെമെന്റിനു അപേഷിക്കുന്നവരുടെ തിരക്കുമൂലം പലപ്പോഴും അപേക്ഷപൂരിപ്പിച്ചു തീരുന്നതിനു മുമ്പ് തന്നെ വെബ്സൈറ്റ് ഡൗണ്‍ ആകുന്നത് സാധാരണയാണ്. പലരും നാലും അഞ്ചും തവണ ശ്രമിച്ചതിനു ശേഷമാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. ഇത്രയും ആളുകള്‍ പെട്ടെന്ന് അണ്‍എംപ്ലോയെമെന്റിനു അപേക്ഷിക്കുന്നതു മൂലം അതില്‍ തീരുമാനമെടുക്കുന്നതിനു വളരെ കാലതാമസം നേരിടുന്നുണ്ട്. അണ്‍എംപ്ലോയെമെന്റിനുഅപേഷിക്കുന്നവര്‍ക്ക് അണ്‍എംപ്ലോയെമെന്റിനു പുറമെ ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്നആഴ്ചയില്‍ അറുനൂറു ഡോളര്‍ വീതം നാലുമാസത്തേക്ക് ലഭിക്കുന്നതാണ്.

എന്നാല്‍ ജോലി നഷ്ടപ്പെട്ട പലര്‍ക്കും മുന്ന് ആഴ്ച കഴിഞ്ഞിട്ടും അണ്‍എംപ്ലോയെമെന്റ് ചെക്ക് കിട്ടിയിട്ടില്ല. പലരും വാടക കൊടുക്കുന്നതിനും മറ്റു ബില്ലുകള്‍ അടക്കാനും കഷ്ടപ്പെടുകയാണ്. മുന്ന് മാസത്തേക്ക് വീട്ട് വാടക നീട്ടികൊടുക്കണമെന്ന് ഗവണ്‍മെന്റ് അറിയിപ്പ് ഉണ്ടെങ്കിലും വീട്ട് ഉടമസ്ഥര്‍ ഇത് അനുവദിച്ചു കൊടുക്കുന്നില്ല. ഇത് കാരണം പലരും മാതാപിതാക്കളുടെ കൂടെയോ അല്ലെങ്കില്‍ ഗ്രാന്‍ഡ് പേരെന്റ്സിന്റെ കൂടെയോ മാറി താമസിക്കുകയാണ്. അങ്ങനെ സഹായിക്കാന്‍ ഇല്ലാത്തവരുടെ കാര്യം വളരെ കഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button