വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ, വ്യത്യസ്തമായ അവതരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നതാണ് “അരൂപി” എന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം.ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥയാണ് അരൂപി പറയുന്നത്.
പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ശ്രീമതി ആര്യകൃഷ്ണൻ ആണ് ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.അരൂപിയുടെ ടീസർ ലോഞ്ച്, ‘ഈസ്റ്റ് കോസ്റ്റ് ‘ യൂട്യൂബ് ചാനൽ വഴി റിലീസ് ആയി, വളരെ അധികം ജനശ്രദ്ധ നേടി.നിരവധി സിനിമ നടി നടൻമാരും സംവിധായകൻ ഹരികുമാർ ഉൾപ്പെടെയുള്ളവർ ടീസർ കണ്ടു,അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി ഷെയർ ചെയ്തിട്ടുണ്ട്.ഒരുപാട് സംവിധായകർ ഈ സിനിമ കണ്ടു വളരെ നല്ല അഭിപ്രയങ്ങളാണ് പറയുന്നത് അവർ തരുന്ന ഈ ഒരു പിന്തുണ പ്രത്യകിച്ച് ഒരു സ്ത്രീ സംവിധായിക എന്ന നിലയിൽ എടുത്തു പറയേണ്ടത് ആണ്. ഇനി ഞാൻ ചെയ്യാനിരിക്കുന്ന സിനിമകൾക്കും ആ പിന്തുണ ഏറെ പ്രചോദനം ചെയ്യും- ആര്യ പറയുന്നു.
അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച അമ്പിളി സുനിൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിർവ്വഹിച്ചിട്ടുള്ളത് . വരികൾ ചിത്രത്തിന്റെ സംവിധായിക ആര്യ കൃഷ്ണന്റെതാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോൺ സാക്കിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്..
ടീസർ കാണാനായുള്ള ലിങ്ക് —
Post Your Comments