കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് വന്ന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറി റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം നടന്നത്. രിപ്പൂര്‍ വിമാനപകടത്തില്‍ രണ്ടു പേര്‍ മരിച്ചതായി സൂചന. പൈലറ്റും ഒരു യാത്രികനുമാണ് മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡ് ചെയ്യവെ നിയന്ത്രണം വിട്ട് താഴേക്ക് വീണത്.
നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണത്. വിമാനം തകര്‍ന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. റണ്‍വേയില്‍ ഇറങ്ങിയ ശേഷം മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേ കടന്ന് മുന്നോട്ടു പോയെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വ്യത്തങ്ങള്‍ അറിയിച്ചു.
Post Your Comments