മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഷാര്‍ജയിലേക്കു തിരിച്ച എയര്‍ അറേബ്യ വിമാനത്തിനാണ് ബോംബ് ഭീഷണി. തുടർന്ന് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി.
read also: ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കെകെ രമ
യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. ഉടൻ തന്നെ യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല.
Post Your Comments