![](/wp-content/uploads/2020/06/rehna-fathima-pic.jpg)
ന്യൂഡല്‍ഹി: നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി. രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണ്. എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുക. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Read also: എം.എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
രഹ്ന ഫാത്തിമയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവര്‍ ഹാജരായി. ചിത്രം വരയ്ക്കുമ്പോള്‍ കുട്ടികള്‍ വസ്ത്രം ധരിച്ചിരുന്നുവെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അശ്ലീലതയല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച് ഉള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.
Post Your Comments