ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന പരിഷ്കരണങ്ങളാണ് കോണ്‍ക്ലേവിന്‍റെ പ്രമേയം.വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്തെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, വിവരസാങ്കേതികവകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്ര എന്നിവരും പങ്കെടുക്കും. വിദ്യാഭ്യാസനിയമത്തിന്‍റെ കരട് തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളും വിവിധ സെഷനുകളിലായി പങ്കെടുക്കും.
Post Your Comments