KeralaLatest NewsNews

കരിപ്പൂരിൽ വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്; യാത്രക്കാരെ രക്ഷിക്കാൻ ഊര്‍ജ്ജിത ശ്രമം

കരിപ്പൂര്‍: ലാന്റ് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ട വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ ഊര്‍ജ്ജിത ശ്രമം. മുപ്പത് അടിയോളം താഴ്ചയിലേക്കാണ് വിമാനം കൂപ്പുകുത്തിയത്. താഴേക്ക് വീണ വിമാനം റൺവേയിൽ രണ്ടായി പിളർന്നാണ് കിടക്കുന്നത്. 170-ലധികം പേരാണ് വിമാനത്തിലുള്ളത് എന്നാണ് വിവരം. ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്. വിമാനത്താവളത്തിന്‍റെ മതിലിൽ തട്ടി വിമാനത്തിന്‍റെ ചിറകുകൾ തകർന്നു. ഇതിനുള്ളിൽ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം.

Read also: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സാരമായി പരിക്കേറ്റവരെ അപകട സ്ഥലത്ത്നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് ആദ്യം എത്തിച്ച പത്ത് പേരുടെ നില ഗുരുതരമാണ്.രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും കൊണ്ടോട്ടി സിഐ അറിയിച്ചു. ആദ്യം എത്തിച്ച ആംബുലൻസുകൾ മതിയാകുമായിരുന്നില്ല. കൂടുതൽ ആംബുലൻസുകൾ എത്തിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നുവെന്നും  സിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button