മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റിൽ, സലാലയിലെ റെയ്‌സൂത്ത് വ്യവസായ മേഖലയിലായിരുന്നു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും, ആളപായങ്ങളൊന്നുമില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ദിവസം യുഎഇയിലെ അജ്മാനിൽ തീപിടിത്തമുണ്ടായി. വ്യവസായ മേഖലയിലെ മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം.. നിരവധി കടകൾ കത്തി നശിച്ചു. ആളപായമോ പരിക്കോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. വൈദ്യുതി കാര്യാലയം, അജ്മാന് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്, പച്ചക്കറി മാംസ മാർക്കറ്റ്, പെട്രോൾ പമ്പ് , ബലദിയ ക്യാമ്പ് തുടങ്ങിയവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവർത്തിക്കുന്നത്.ഇവിടെ മലയാളികളുടെ 25 ലധികം സ്ഥാപനങ്ങളുണ്ട്. അറ്റകുറ്റപ്പണികൾക്കിടെ വെല്ഡിംഗ് ജോലികള് നടക്കുന്നിടത്തു നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു.
125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി മാര്‍ക്കറ്റ് നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
Post Your Comments