തിരുവനന്തപുരം,സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍. ദൃശ്യങ്ങള്‍ കൈമാറാന്‍ കൂടുതല്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ആവശ്യമാണെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഇതാണ് കാലതാമസമെന്നും പൊതു ഭരണവകുപ്പ് അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ ഐ എ തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
2019 ജൂലൈ മുതലുളള ഒരു വര്‍ഷത്തെ സി സി ടി വി ദൃശ്യങ്ങളാണ് എന്‍ ഐ എ ശേഖരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേയും ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളെല്ലാം എന്‍ ഐ എ സംഘം ശേഖരിച്ചു തുടങ്ങി. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ കൈമാറാന്‍ കൂടുതല്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ആവശ്യമാണെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
ദൃശ്യങ്ങള്‍ നല്‍കാന്‍ 400 ടി.ബി ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് വിദേശത്തു നിന്നും എത്തണം. ഇതാണ് കാലതാമസമെന്നും പൊതു ഭരണവകുപ്പ് അറിയിച്ചു. അതല്ലെങ്കില്‍ സെക്രട്ടറിയേറ്റിലെ ഹാര്‍ഡ് ഡിസ്‌ക്ക് എന്‍ ഐ എക്ക് നേരിട്ട് പരിശോധിക്കാം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയേയും കെ.ടി. ജലീലിനേയും കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ ഐ എ സംഘം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Post Your Comments