കൊച്ചി : സ്വർണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,320 രൂപയിലും, ഗ്രാമിന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ ദിവസം വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു.
നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Also read : ആവേശ കുതിപ്പിൽ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയമായി വർദ്ധിച്ചു. ഗ്രാമിന് 48.20 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 385.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,200 രൂപയുമാണ് വില. കഴിഞ്ഞ ദിവസം 48,000 രൂപയായിരുന്നു ഒരു കിലോഗ്രാം വെള്ളിയ്ക്ക് വില. ആഗോള വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,467.85 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിനു 47.19 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,192.47 ഡോളറുമാണ് വില.
Post Your Comments