Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത സ്വർണ വില വീണ്ടും വർദ്ധിച്ചു. പ​വ​ന് 360 രൂ​പ​യും ഗ്രാമിന് 45 രൂ​പയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 37, 480 രൂ​പയിലും, ഗ്രാമിന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വർദ്ധന ഉണ്ടായത്.

Also read : മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്ന് നിഗമനം: ഏറെപ്പേർക്കും രോഗം വന്നുപോയിട്ടുണ്ടാകാം

ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവൻ സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു വില. ഇതിനു മുൻപുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിൽ ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമായിരുന്നു വില.

ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 61.21 രൂപയാണ് വില. എട്ടുഗ്രാമിന് 489.68 രൂപയും കിലോഗ്രാമിന് 61,210 രൂപയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button