COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 70000 കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന

കുവൈറ്റ് സിറ്റി  : കുവൈറ്റിൽ കഴിഞ്ഞ ദിവസം 620 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ഒരാൾ മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 70,045ഉം, മരണസംഖ്യ 469 ആ‍​യി. 704 പേ​ർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 61,610 ആ​യി ഉയർന്നു. നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 7,966 പേ​രി​ൽ 127 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കഴി​ഞ്ഞ ദി​വ​സം 3,599 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ കൂടി ന​ട​ത്തി​യ​​തോ​ടെ ആ​കെ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 5,22,200 ആ​യി ഉ​യ​ർ​ന്നു.

Also read : കൊറോണ രോഗമുക്തർക്ക് ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി പഠനം

യുഎഇയിൽ വീണ്ടും കോവിഡ് മരണം, ഒരാൾ കൂടി വ്യാഴാഴ്ച മരിച്ചു. 239പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 61,84ഉം, മരണസംഖ്യ 354ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 354 പേര്‍ പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 55,739 ആയി ഉയർന്നു. നിലവിൽ 5,752പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അര ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button