COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിലെ പുതിയ കോവിഡ് കേസുകള്‍ : ഇനി ചികിത്സയിലുള്ളത് 2,700 പേര്‍ മാത്രം

മനാമ • ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 369 പേര്‍ക്ക് രോഗം ഭേദമായി.

പുതിയ കേസുകളിൽ 138 പേര്‍ പ്രവാസി തൊഴിലാളികളും 237 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്.

രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 156 ആണ്.

ഓഗസ്റ്റ് 6 ന് 9,166 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. മൊത്തം 39,945 പേര്‍ രോഗമുക്തി നേടി.

നിലവിൽ 41 കോവിഡ് -19 കേസുകൾ ഗുരുതരാവസ്ഥയിലാണ്, 76 കേസുകൾ ചികിത്സയിലാണ്. സജീവമായ മൊത്തം 2,788 കേസുകളിൽ 2,747 കേസുകളുടെ ആരോഗ്യനില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button