വാഷിംഗ്ടണ്‍, കൊറോണ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കുന്ന തരത്തിലേയ്ക്ക് അമേരിക്ക നീങ്ങുന്നു. പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് ഇനി യാത്ര ചെയ്യാം. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് യാത്രാ വിലക്കിന്റെ ആദ്യഘട്ടം ലഘൂകരിച്ചതായിപ്രഖ്യാപിച്ചത്.
യാത്രാ ഉപദേശക സംവിധാനവുമായി ബന്ധപ്പെട്ട് ലെവൽ 4 ഘട്ടമാണ് യാത്രകൾക്കായി അനുവദിച്ചത്.ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം എന്നതും വാഷിംഗ്ടണ്‍ ലെവല്‍-4 നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ കൊറോണ ബാധയുള്ളതിനാല്‍ ഇന്ത്യയിലേയ്ക്ക് യാത്ര അനുവദിക്കില്ല. ചൈനയുടെ കാര്യത്തിലും അതേ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കൊറോണ സംബന്ധിച്ച് വ്യാപനം കുറയുന്ന മുറയ്ക്ക് ലെവല്‍1 മുതല്‍ 4 വരെ വിഭാഗങ്ങളായി തിരിച്ചാണ് യാത്രാനുമതി നല്‍കുക.എല്ലാ പൗരന്മാര്‍ക്കും വരും ദിവസങ്ങളില്‍ ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം എന്ന വിവരം അധികൃതര്‍ അറിയിക്കും. ഇതിനിടെ യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടണും അമേരിക്കയില്‍ നിന്നുള്ളവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല.
Post Your Comments