രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച് കുറിപ്പുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്നത് നെഹ്റു മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി കെഎം മുന്‍ഷിക്ക് ആയിരുന്നുവെന്നും നിങ്ങള്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമെന്ന് സോമനാഥ ക്ഷേത്രം നിര്‍മാണം കഴിഞ്ഞ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഏതാനും മാസം മുൻപ് നടന്ന ഒരു ക്യാബിനറ്റ് മീറ്റിങ്ങിനിടെ നെഹ്റു കെഎം മുന്‍ഷിയോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
Read also: ബെയ്റൂട്ട് സ്ഫോടനം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സർദാർ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടർന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ ചുമതല ഉണ്ടായിരുന്നത് നെഹ്റു മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി കെഎം മുൻഷിക്ക് ആയിരുന്നു.
സോമനാഥ ക്ഷേത്രം നിർമാണം കഴിഞ്ഞ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഏതാനും മാസം മുമ്പ് നടന്ന ഒരു ക്യാബിനറ്റ് മീറ്റിങ്ങിനിടെ നെഹ്റു കെഎം മുൻഷിയോട് ഇപ്രകാരം പറഞ്ഞു .
“നിങ്ങൾ സോമനാഥക്ഷേത്രം പുനർനിർമ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയർത്തെഴുന്നേൽപ്പിന് കാരണമാവും”
ക്ഷുഭിതനായ കെ എം മുൻഷി അന്ന് നെഹ്രുവിനോട് മറുപടിയൊന്നും പറഞ്ഞില്ല. പിറ്റേന്ന് കെ എം മുൻഷി വിശദമായ ഒരു കത്ത് നെഹ്റുവിനയച്ചു.
“ഇന്നലെ നിങ്ങൾ ഹിന്ദു ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് പറഞ്ഞു. ഇക്കാര്യത്തിൽ നിങ്ങളുടെ നിലപാട് എനിക്കറിയാം. ഞാൻ അതിനോട് നീതി പുലർത്തിയിട്ടുണ്ട്. നിങ്ങൾ എന്റെ വിശ്വാസത്തോടും തുല്യനീതി പുലർത്തുമെന്ന് ഞാൻ കരുതുന്നു. എനിക്ക് പ്രവർത്തിക്കാനും മുന്നോട്ടുപോകാനുമുള്ള ഊർജ്ജം പകരുന്നത് എന്റെ വിശ്വാസമാണ് ”
എന്നാൽ നെഹ്റു ഹിന്ദു വിശ്വാസത്തോട് ഒട്ടുംതന്നെ ആദരവു പുലർത്തുന്ന ആളായിരുന്നില്ല. ഇന്ത്യയുടെ ബഹുമാന്യനായ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് സോമനാഥ് ക്ഷേത്രം തുറന്നു കൊടുക്കാനായി പോകുമ്പോൾ എതിർപ്പറിയിച്ച് നെഹ്റു കത്തയച്ചു. എന്നാൽ ഡോ.രാജേന്ദ്രപ്രസാദ് അത് തള്ളിക്കളഞ്ഞു. എന്നാൽ തികഞ്ഞ ‘സഹിഷ്ണുത വാദിയായ’ നെഹ്റു, ഇന്ത്യൻ രാഷ്ട്രപതി സോമനാഥക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ ചെയ്ത പ്രസംഗം ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കി.
അയോധ്യയിലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ ന്യായമായ ആവശ്യത്തെ എല്ലാകാലത്തും അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. 89 ൽ ശബാനു കേസിലെ കോടതി വിധിയെ തുടർന്ന് മുസ്ലിം മത പൗരോഹിത്യത്തിന് വഴങ്ങി രാജീവ് ഗാന്ധി പാർലമെൻറിൽ കോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്തിയത് വലിയ ജനരോഷം ഉയർത്തിവിട്ടിരുന്നു. ഇതു മറികടക്കാൻ ബാലൻസിംഗ് ആക്ട് എന്ന നിലയിൽ രാജീവ് ഗാന്ധി ശിലാന്യാസത്തിന് അനുമതി നൽകി. അതിനുമുമ്പ് തന്നെ തർക്കമന്ദിരം ഹിന്ദുക്കൾക്ക് തുറന്നു കൊടുത്തിരുന്നു. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണം രാജീവ് ഗാന്ധി അയോധ്യയിൽ നിന്ന് ആരംഭിച്ചു. രാമരാജ്യം ആയിരുന്നു രാജീവ് ഗാന്ധിയുടെ വാഗ്ദാനം.
എന്നാൽ അതേ കോൺഗ്രസ് തന്നെ സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ശ്രീരാമൻ ജീവിച്ചിരുന്നില്ല എന്ന സത്യവാങ്മൂലം നൽകി. ചന്ദ്രശേഖർ സർക്കാരിന്റെ കാലത്ത് ഹിന്ദു മുസ്ലിം നേതൃത്വങ്ങൾ തമ്മിൽ അനുരഞ്ജനത്തിന്റെ സാധ്യതകൾ തുറന്നു. രാമജന്മ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ മുസ്ലിം മത നേതൃത്വം തയ്യാറായി. അയോധ്യ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കപ്പെടുന്നു എന്നറിഞ്ഞ കോൺഗ്രസ്, രാജീവ് ഗാന്ധിയുടെ വീടിനുപുറത്ത് ചാരപ്പണിക്കു വന്ന രണ്ട് ഡൽഹി പോലീസ് കോൺസ്റ്റബിൾമാരെ കണ്ടെത്തി എന്ന വിചിത്രമായ വാദം ഉന്നയിച്ച് ചന്ദ്രശേഖർ സർക്കാരിനെ വലിച്ചു താഴെയിട്ടു. അയോധ്യ കേസിലെ കോടതി വിധി വൈകിപ്പിക്കാൻ കപിൽ സിബൽ പഠിച്ച പണി പതിനെട്ടും നോക്കി.
ഒടുവിൽ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം നീതി നടപ്പാവുന്ന ദിവസം വന്നെത്തി. അയോധ്യയിൽ ഭവ്യമായ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നിർവ്വഹിക്കുന്ന ശുഭമുഹൂർത്തം ആഗതമായി. ഇന്നേവരെ രാമക്ഷേത്ര മൂവ്മെൻറ് അട്ടിമറിക്കാൻ വേണ്ടി സകല വൃത്തികെട്ട കളികളും കളിച്ച കോൺഗ്രസ് ഇപ്പോൾ പറയുന്നു രാമക്ഷേത്രം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നത്രേ. രാമ ക്ഷേത്രം നിർമ്മിക്കുന്നത് യുപിഎ കാലത്ത് തുടങ്ങിയ രാജീവ് ഗാന്ധി മന്ദിർ ബനാവോ യോജന പ്രകാരമാണെന്ന് അവകാശപ്പെടാത്തത് ഭാഗ്യം.
മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് അയോധ്യയിലെ ക്ഷേത്ര നിർമാണത്തിന് ശിലകൾ അയക്കുന്നു. ഹനുമാൻ ചാലിസ ചൊല്ലുന്നു. യാഗം നടത്തുന്നു. കേരളത്തിലേതൊഴിച്ചുള്ള കോൺഗ്രസ് നേതാക്കൾ ഒന്നാകെ ജയ് സിയാറാം മുഴക്കുന്നു.
എല്ലാം ഭഗവാന്റെ മായ ..
ജയ് ശ്രീരാം
Post Your Comments