Latest NewsNewsIndia

ഭൂമിപൂജയും ശിലാന്യാസവും നടക്കുന്ന അയോദ്ധ്യയും പരിസരങ്ങളും ശുചീകരിച്ച് നഗരസഭ

എല്ലാ പൗരാണിക മന്ദിരങ്ങളും ഒരു മാസം മുന്നേതന്നെ വിവിധ നിറങ്ങളാല്‍ വൃത്തിയാക്കിയിരുന്നു.

ലഖ്‌നൗ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭൂമിപൂജയും ശിലാന്യാസവും നടക്കുന്ന അയോദ്ധ്യയും പരിസരങ്ങളും ശുചീകരിച്ച് നഗരസഭ. ഫൈസാബാദ് ജില്ലാ അധികൃതരുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. എല്ലാ പൗരാണിക മന്ദിരങ്ങളും ഒരു മാസം മുന്നേതന്നെ വിവിധ നിറങ്ങളാല്‍ വൃത്തിയാക്കിയിരുന്നു. ഹിന്ദുദേവീദേവന്മാരുടെ ചിത്രം വരച്ചാണ് അയോദ്ധ്യയിലെ പ്രധാന വീഥിയിലെ കെട്ടിടങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.

അയോദ്ധ്യാ നഗരത്തിലേയ്ക്ക് പ്രവേശിക്കുന്നിടങ്ങളിലെ റോഡിനിരുവശവും ഉണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീക്കി. സരയൂ തീരത്തടക്കം റോഡിനിരുവശത്തേയും പാര്‍ക്കിംഗ് ഒരാഴ്ചയായി നിരോധിച്ചിരിക്കുകയാണ്.

കര്‍ശന സുരക്ഷയുള്ളതിനാല്‍ പ്രദേശവാസികള്‍ മാത്രമാണ് അയോദ്ധ്യയില്‍ നിലവിലുള്ളത്. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് തവണ അണു നശീകരണം നടന്നു. അയോദ്ധ്യയിലെ സുരക്ഷ കേന്ദ്രസേന നേരിട്ടാണ് രണ്ടു ദിവസമായി കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button