ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്താഹമായി ആഘോഷിക്കാന്‍ തീരുമാനിച്ച് ബിജെപി. സെപ്തംബര്‍ 14 മുതല്‍ 20 വരെയാണ് സേവാ സപ്താഹം ആഘോഷിക്കുക. സെപ്തംബര്‍ 17 നാണ് പ്രധാനമന്ത്രിയുടെ 70ാം ജന്മദിനം. രാജ്യമെമ്പാടുമുള്ള പാർട്ടി നേതാക്കൾ വിവിധ സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും.
‘സേവാ സപ്ത’ വേളയിൽ നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികൾക്കും ബി.ജെ.പി സർക്കുലർ അയച്ചിട്ടുണ്ട്. മോദിയുടെ എഴുപതാം പിറന്നാളായതിനാൽത്തന്നെ ’70’ന് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. രാജ്യത്തെ ഓരോ മണ്ഡലത്തിലും 70 വികലാംഗർക്ക് കൃത്രിമ കൈകാലുകളും മറ്റ് ഉപകരണങ്ങളും നൽകുക, അന്ധരായ 70 പേർക്ക് കണ്ണട വിതരണം പോലുള്ള പരിപാടികൾ സംഘടിപ്പിക്കും.കൊവിഡ് 19 മാർഗനിർദേശങ്ങൾ പാലിച്ച് 70 ആശുപത്രികളിലും ദരിദ്ര കോളനികളിലും ബി.ജെ.പി നേതാക്കൾ പഴങ്ങൾ വിതരണം ചെയ്തേക്കും.ആശുപത്രികളിലൂടെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് 70 കോവിഡ് രോഗികൾക്ക് പ്ലാസ്മ നൽകുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന് നേതാക്കളോടും ഡോക്ടർമാരോടും പാർട്ടി ആവശ്യപ്പെട്ടു.
സെപ്തംബർ 17 ന് പ്രധാനമന്ത്രിയുടെ ‘ജീവിതവും ദൗത്യവും’ സംബന്ധിച്ച 70 വെർച്വൽ കോൺഫറൻസുകൾ വെബിനാർ വഴി സംഘടിപ്പിക്കും. എല്ലാ ജില്ലയിലെയും 70 ഗ്രാമങ്ങളിൽ ശുചിത്വ ഡ്രൈവുകൾ സംഘടിപ്പിക്കും.
Post Your Comments