Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ വിജയം ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി

തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂർ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്

നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാർഥിയായിരുന്ന (എസ്പി-ബിഎസ്പി) മുൻ ബിഎസ്‍എഫ് ജവാൻ തേജ് ബഹാദൂർ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. നേരത്തേ നാമനിർദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ 2019-ൽ നൽകിയ ഹർജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂർ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.അടിസ്ഥാന രഹിതമായ കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്‍റെ പത്രിക തള്ളിയതെന്ന് രണ്ട് ഹർജികളിലും തേജ് ബഹാദൂർ വ്യക്തമാക്കിയിരിന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും, അച്ചടക്കം പാലിക്കാത്തതിനാണ് നടപടിയെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ കോടതിയിൽ വാദിച്ചു.ബിഎസ്എഫിൽ സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ സേനയിൽ നിന്നും പിരിച്ചു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button