മൂന്നാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒഴികെ നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എന്നാല്‍ സ്‌പാ, സ്‌റ്റീംബാത്ത്, സ്വിമ്മിങ് പൂളുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
65 വയസിന് മുകളിലുള്ളവര്‍, രോഗാവസ്‌ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ ജിംനേഷ്യവും യോഗ കേന്ദ്രങ്ങളും ഉപയോഗിക്കരുത്. കെട്ടിടത്തില്‍നിന്നു പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. ഭിത്തികളില്‍ ഇതു കൃത്യമായി സൂചിപ്പിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്‌ചിത സമയം അനുവദിക്കണം. തിരക്ക് ഒഴിവാക്കാനും അണുനശീകരണത്തിനുമായി ബാച്ചകള്‍ തമ്മില്‍ 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. ഉപകരണങ്ങള്‍ ആറടി അകലത്തില്‍ സജ്‌ജീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സ്‌ഥാപനത്തില്‍ ചെലവിടുന്ന സമയം മുഴുവന്‍ മാസ്‌ക് ധരിക്കണം. വ്യായാമത്തിനിടെ ശ്വാസതടസം അനുഭവപ്പെടാതിരിക്കാന്‍ ‘വൈസര്‍’ ഉപയോഗിക്കാം. എല്ലാ സ്‌ഥാപനങ്ങളിലും തെര്‍മല്‍ സ്‌ക്രീനിങ്ങിനുള്ള സൗകര്യവും സാനിറ്റൈസറും ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ജീവനക്കാര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെന്നു കണ്ടെത്തിയാല്‍ അയാളെ പ്രത്യേക മുറിയിലേക്കു മാറ്റി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കണം.എല്ലാവരും വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നമ്പർ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാനും ശിപാര്‍ശ ചെയ്യുന്നു.
Post Your Comments