വാരാണസി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് വാരാണസി ചേത്ഗഞ്ചിലെ പിയാരി സ്വദേശിയായ ദീപക് ഗുപ്തയാണ് മരിച്ചത്. 32കാരനായ ഇയാള്‍ തലവേദന അനുഭവപ്പെട്ടതോടെ നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ സിദ്ധഗിരി ഏരിയയിലാണ് സംഭവം.
Read Also: വിവാഹ മോചിതയായ മകളെ ബാന്‍ഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്: കൈയടിച്ച് സോഷ്യല്‍ മീഡിയ
ദീപക് ഗുപ്ത ബോഡി ബില്‍ഡിംഗ് ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാദിവസവും രാവിലെ വ്യായാമത്തിനായി സിദ്ധഗിരി ബാഗിലെ ജിമ്മിലാണ് എത്തിയിരുന്നത്. സംഭവ ദിവസം വ്യായാമം ചെയ്യുന്നതിനിടെ തലവേദന വന്നപ്പോള്‍ തലയില്‍ കൈ പിടിച്ച് ഇയാള്‍ ഇരുന്നു. കുറച്ചു നേരം ഇരുന്നപ്പോള്‍ ദീപക് നിലത്തു വീണ് വേദന കൊണ്ട് പുളയാന്‍ തുടങ്ങി. നിലത്ത് വീണ ഇയാളെ കണ്ട് സമീപത്ത് വ്യായാമം ചെയ്യുന്ന മറ്റ് യുവാക്കള്‍ ഓടിയെത്തി. പിന്നാലെ ദീപക്കിനെ മഹമൂര്‍ഗഞ്ച് ഏരിയയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ദീപക് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments