COVID 19NewsIndia

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

മുംബൈ : മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് 7,760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
300 പേര്‍ മരിക്കുകയും ചെയ്തു. 12,326 പേര്‍ രോഗമുക്തി നേടി. 65.37 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗമുക്തി നിരക്ക്.

 

മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 873 പേര്‍ രോഗമുക്തി നേടുകയും 56 പേര്‍ മരിക്കുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 1,18,130 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 90,962 പേര്‍ രോഗമുക്തി നേടി. 20,326 സജീവ കേസുകളാണുള്ളത്. 6,546 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. ഇതില്‍ 1,42,151 എണ്ണം സജീവ കേസുകളാണ്. ഇതുവരെ 2,99,356 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ 16,142 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 9,44,442 പേരാണ് മഹാരാഷ്ട്രയില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. 43,906 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര്‍ രോഗമുക്തരാവുകയും 108 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,68,285 ആയി. ഇതില്‍ 2,08,784 പേര്‍ രോഗമുക്തി നേടി. 55,152 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 4,349 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതിനോടകം കോവിഡ് കാരണം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button