തിരുവനന്തപുരം • സ്വർണ്ണക്കടത്ത് കേസിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്ന് ഉപവസിക്കും. രാവിലെ 10 മണി മുതൽ 5 മണി വരെ കോട്ടയം BJP ജില്ലാ ഓഫീസിൽ നടത്തുന്ന ഉപവാസ സമരം ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും , ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഡോ. രമൺ സിംഗ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പിണറായിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടത്തുന്ന 18 ദിനപ്രക്ഷോഭത്തോടനുബന്ധിച്ചാണ് കുമ്മനത്തിൻ്റെ ഉപവാസം. കഴിഞ്ഞ ദിവസങ്ങളിൽ ഒ രാജഗോപാൽ എംഎൽഎ, കേന്ദ്ര മന്ത്രി വി.മുരളീധരൻ എന്നിവർ ഉപവാസ സമരം നടത്തിയിരുന്നു.
ഇന്ന് വൈകിട്ട് കുമ്മനത്തിൻ്റെ ഉപവാസ സമാപന പരിപാടിയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ല കമ്മിറ്റിയുടെ വെർച്ചൽ റാലി നടക്കും. സി.കെ.പത്മനാഭൻ വെർച്വൽ റാലി ഉദ്ഘാടനം ചെയ്യും .
Post Your Comments