Latest NewsKeralaNews

ഏറ്റവും അധികം ഭയക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരെ… മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രചരിപ്പിക്കുന്നത് ഇല്ലാക്കഥകളും വ്യാജവാര്‍ത്തകളും… ഇത്തരം വാര്‍ത്തകള്‍ മാത്രം കാണാനും വായിക്കാനും ആണ് നമ്മുടെ വിധി… സത്യം മൂടിവെയ്ക്കുന്നു… ജിതിന്‍ ജേക്കബ്ബിന്റെ കുറിപ്പ് വൈറല്‍

ഇന്ന് ഏറ്റവും അധികം ഭയക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരെയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രചരിപ്പിക്കുന്നത് ഇല്ലാക്കഥകളും വ്യാജവാര്‍ത്തകളുമാണ്. ഇത്തരം വാര്‍ത്തകള്‍ മാത്രം കാണാനും വായിക്കാനും ആണ് നമ്മുടെ വിധി. സത്യം മൂടിവെയ്ക്കുന്നു, ജിതിന്‍ ജേക്കബ്ബിന്റെ കുറിപ്പ് വൈറല്‍

Read Also : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 : ജില്ല തിരിച്ചുള്ള കണക്കുകള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ മലയാള മനോരമ പത്രം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തള്ളിമറിച്ച് മറ്റൊരു കരുതല്‍ മുഖ്യമന്ത്രിയായി അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കോവിഡ് പ്രതിരോധത്തിന്റെ നേട്ടം മുഴുവന്‍ അരവിന്ദ് കെജ്രിവാളിനാണ് എന്നതരത്തിലാണ് മനോരമ മലയാളികളെ അറിയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അലംഭാവത്തിനെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചത് ജൂലൈ ആദ്യവാരത്തില്‍ ആണ്. ജൂണ്‍ 12 ന് സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനോട് ചോദിക്കുക ഉണ്ടായി എന്തുകൊണ്ടാണ് കോവിഡ് ടെസ്റ്റ് നിരക്ക് വെറും 5000 ആയി കുറഞ്ഞിരിക്കുന്നത് എന്ന്.

ജൂണ്‍ 9 ന് ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞത് ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ കുറഞ്ഞത് 550000 കോവിഡ് പോസിറ്റീവ് കേസുകള്‍ എങ്കിലും ഉണ്ടാകും എന്നാണ്. എല്ലാം കൈവിട്ടു പോകുമെന്നായപ്പോള്‍ കെജ്രിവാള്‍ എന്ന ‘കരുതല്‍ മുഖ്യന്‍’ ഇറക്കിയ ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രം എന്ന വിചിത്ര ഉത്തരവും നമ്മള്‍ കണ്ടു.

ജൂണ്‍ 14 ആയപ്പോഴേക്കും ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 2300 എന്ന നിലയില്‍ എത്തി. ആകെ കേസുകള്‍ 41182 ഉം മരണസംഖ്യ 1327 ഉം ആയി. 2 കോടി ജനം അധിവസിക്കുന്ന ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നില്ല എന്ന് മനസിലാക്കിയ പ്രധാനമന്ത്രി അമിത്ഷായെ കളത്തിലിറക്കി. രാഷ്ട്രീയം കളിക്കാതെ അപകടം മുന്‍കൂട്ടി കണ്ട് കെജ്രിവാളും പൂര്‍ണ പിന്തുണ നല്‍കി.

പിന്നെ നടന്നത് എന്താണ് എന്ന് ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഡല്‍ഹി സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍ ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ 550000 കേസുകള്‍ ആയിരുന്നു എങ്കില്‍ ഇന്നലെ ഓഗസ്റ്റ് 3 ലെ കണക്കനുസരിച്ച് ആകെ കേസുകളുടെ എണ്ണം 138000 മാത്രമാണ്. അതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം റിക്കവറി റേറ്റ് ആണ്. 90% ആണ് ഡല്‍ഹിയുടെ ഇപ്പോഴത്തെ റിക്കവറി റേറ്റ്.

ആര്‍മിയെ രംഗത്തിറക്കി 10000 ബെഡുള്ള താല്‍ക്കാലിക ആശുപത്രി നിര്‍മാണവും, പ്രതിദിന ടെസ്റ്റുകളിലെ വര്‍ധനവും, വീടുകള്‍ കയറിയിറങ്ങിയുള്ള പരിശോധനയും, കൃത്യമായ മോണിറ്ററിങ്ങും എല്ലാം ഗുണം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും രസകരമായ കാര്യം മനോരമയുടെ ഇംഗ്ലീഷ് news magazine ആയ ‘The Week’ How Amit Shah is ‘micromanaging’ Delhi’s fight against COVID-19 എന്ന തലക്കെട്ടില്‍ വിശദമായ ഒരു ആര്‍ട്ടിക്കിള്‍ തന്നെ കൊടുത്തിട്ടുണ്ട്. ‘The Week’ ഒക്കെ മലയാളി വായിക്കില്ലല്ലോ, കേരളത്തിന് പുറത്ത് മനോരമ പത്രത്തില്‍ ചെയ്തത് പോലെയുള്ള ഊളത്തരം കാണിച്ചാല്‍ പണിപാളും എന്നറിയാം. അതുതന്നെയുമല്ല ‘The Week’ ലെ മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും മലയാളികള്‍ അല്ല എന്നതുമാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് എണ്ണുന്ന സമയം വരെ മാസങ്ങളോളം കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപി തകര്‍ന്നു, രാഹുല്‍ പ്രധാനമന്ത്രി ആകും എന്നൊക്കെ തള്ളിമറിച്ചു. എന്തിന് വോട്ടെണ്ണല്‍ തുടങ്ങിയ സമയത്തു പോലും വൈകിട്ട് മന്ത്രിസഭാ രൂപീകരണത്തിന് രാഹുല്‍ ഗാന്ധിയും യെച്ചൂരിയും രാഷ്ട്രപതിയെ കാണും എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ആളുകളാണ്.

യഥാര്‍ത്ഥത്തില്‍ ഏറ്റവും നികൃഷ്ടമായ മാധ്യമ സംസ്‌കാരമാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ഒരു ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് തുറന്നു പറയുന്നത് കേട്ടു ‘ എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയം ഉണ്ട് എന്ന്’. അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. നിഷ്പക്ഷത ചമഞ്ഞ് മാധ്യമ ധാര്‍മികത പ്രസംഗിച്ചില്ലല്ലോ.

കേരളം ഏറ്റവും അധികം ഭയക്കേണ്ടത് വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ആണ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യലാണ് തങ്ങളുടെ ജോലി എന്ന് പോലും അറിയാതെ അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ച് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് പറഞ്ഞ് രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ മലയാളിക്ക് ഇനിയും സാധിക്കുന്നില്ല. വ്യാജ വാര്‍ത്തകളും, വളച്ചൊടിക്കപെട്ട വാര്‍ത്തകളും മാത്രം കാണാനും വായിക്കാനും ആണ് നമ്മുടെ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button