Latest NewsNewsIndia

കനത്ത മ​ഴ : താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി

മുംബൈ : കോ​വി​ഡ് വ്യാ​പ​നത്തിന് പിന്നാലെ മുംബൈയെ വീണ്ടും പ്രതിസന്ധിയിലാക്കി കനത്ത പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ർ​ച്ചെ​യു​മാ​യി പെ​യ്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ലോ​വ​ർ പ​രേ​ൽ, കു​ർ​ള, ഗോ​രെ​ഗാ​വ്, ദാ​ദ​ർ, കിം​ഗ് സ​ർ​ക്കി​ൾ, ഷെ​ൽ കോ​ള​നി, ശി​വാ​ജി ചൗ​ക്ക് ഉ​ൾ​പ്പെ​ടെ 26 പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലായത്. ലോ​ക്ക​ൽ ട്രെ​യി​ൻ‌ സ​ർ​വീ​സു​ക​ളും ‌ നി​ർ​ത്തി​വ​ച്ചു.

മും​ബൈ, താ​നെ, പൂ​ന, റാ​യ്ഗ​ഡ്, ര​ത്നാ​ഗി​രി ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി. മും​ബൈയിൽ അ​വ​ശ്യ സ​ർ​വീ​സു​ക​ള​ല്ലാ​ത്ത എ​ല്ല സ​ർ​വീ​സു​ക​ളും നി​ർ‌​ത്തി​വ​ച്ച​താ​യി കോ​ർ‌​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കാ​ണ്ടി​വാ​ലി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ മ​ണ്ണി​ടി​ച്ചിലുണ്ടായി. ഇതോടെ സൗ​ത്ത് മും​ബൈ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ച്ച​യ്ക്ക് 12:47 ന് ​വേ​ലി​യേ​റ്റം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ര​മാ​ല​ക​ൾ 4.51 മീ​റ്റ​റോ​ളം ഉയരാനാണ് സാധ്യത. മും​ബൈ ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട് വ​രെ 230.06 എം​എം മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button