മുംബൈ,ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താനുള്ള ആദ്യ കടമ്പ കടന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ സര്‍ക്കാര്‍ മത്സരം യു.എ.ഇയില്‍ നടത്താന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. യു.എ.ഇ ഭരണകൂടമാണ് ഇനി സമ്മതം അറിയിക്കേണ്ടത്. ഇന്ത്യാ ഗവണ്‍മെന്റിന്‍രെ അനുമതി കിട്ടിയ വിവരം ഐ.പി.എല്‍ അധികൃതരാണ് അറിയിച്ചത്. ഇതിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഫൈനല്‍ മത്സരം നടക്കുന്നത് 10-ാം തീയതിയിലേയ്ക്ക് മാറ്റി.
ഇന്ത്യയില്‍ ദീപാവലിയായതിനാല്‍ 8-ാം തീയതി ഞായറാഴ്ച കാഴ്ചക്കാര്‍ കുറയുമെന്ന സാങ്കേതിക പ്രശ്‌നമാണ് സംപ്രഷണം നടത്തുന്ന കമ്പനി ഉന്നയിച്ചത്.ടീമുകള്‍ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ പോകണമെന്നും കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ എല്ലാ കൊറോണ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള അനുമതി ലഭിച്ചാല്‍ ഐ.പി.എല്‍ നടത്തിക്കൊള്ളാനാണ് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കിയതെന്ന് ജനറല്‍ സെക്രട്ടറി ജയ് ഷാ പറഞ്ഞു. നിലവില്‍ വാക്കാലുള്ള ഉറപ്പുമാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ഷാ വ്യക്തമാക്കി.
Post Your Comments